Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം കെഎസ് ആര്‍ടിസിയെ ഇക്കുറിയും തഴഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2017, 08:09 pm IST
in Pathanamthitta

പന്തളം: മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ പന്തളത്തോടുള്ള അവഗണനയ്‌ക്ക് ഇത്തവണത്തെ ബജറ്റില്‍ അല്പമെങ്കിലും പരിഹാരം പ്രതീക്ഷിച്ച പന്തളത്തെ ജനങ്ങള്‍ക്ക് നിരാശ മാത്രം ബാക്കി.

പന്തളത്തുകാര്‍ ഏറെ പ്രതീക്ഷിച്ച ഒന്നാണ് കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനം. 30 വര്‍ഷം മുമ്പ് 18 ബസ്സുകളുമായി സബ് ഡിപ്പോയായി പ്രവര്‍ത്തനമാരംഭിച്ചതാണിത്. രമേശ് ചെന്നിത്തല യുടെ എംപി ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ മുടക്കി ദീര്‍ഘവീക്ഷണമില്ലാതെഅശാസ്ത്രീയമായി കെട്ടിടം പണിതതാണ് ഏകവികസനം ഇവിടെയുള്ള ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഓഫീസുകള്‍ പ്രവര്‍ത്തിക്കാനും ഒട്ടും സൗകര്യമില്ലാത്തതുമാകയാല്‍ ഡിപ്പോ തുടങ്ങിയപ്പോള്‍ താല്ക്കാലികമായി പണിത കെട്ടിടമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ആശ്രയം. ഈ കെട്ടിടം ഭിത്തികള്‍ വിണ്ടുകീറി നിലംപൊത്താറായ അവസ്ഥയിലായതിനാല്‍ ജീവനക്കാര്‍ ഭയത്തോടെയാണ് ഇതില്‍ കഴിയുന്നത്. പുറമ്പോക്കു ഭൂമിയുള്‍പ്പെടെ നാലേക്കറോളം സ്ഥലമാണ് ഡിപ്പോയ്‌ക്കുള്ളത്. ഇതില്‍ കൂടുതലും കാടു പിടിച്ചു കിടക്കുകയാണ്.

വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ് ഇത് എറ്റിഒ ആയി ഉയര്‍ത്തണമെന്നത്. പന്തളം ഡിപ്പോ പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം തുടങ്ങിയ അടൂര്‍ ഡിപ്പോ എറ്റിഒ ആയി ഉയര്‍ത്തിയ സര്‍ക്കാര്‍ പന്തളത്തെ ഓപ്പറേറ്റിംഗ് സെന്ററായി തരം താഴ്‌ത്തിയതാണ് ഡിപ്പോയ്‌ക്കു വിനയായത്. ഇതോടെ, ഇവിടെ നിന്നും ലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന സൂപ്പര്‍ ഫാസ്റ്റും മറ്റു ദീര്‍ഘദൂര സര്‍വ്വീസുകളും പിന്‍വലിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെറും 22 ബസ്സുകള്‍ മാത്രമാണുള്ളത്. ഇത്രയും ബസ്സുകള്‍ സര്‍വ്വീസ് നടത്തുവാന്‍ ഡ്രൈവറും കണ്ടക്ടറുമായി 60 പേരാണ് വേണ്ടത്. എന്നാല്‍ 7 ഡ്രൈവര്‍മാരുടെയും 4 കണ്ടക്ടര്‍മാരുടെയും കുറവാണിവിടെയുള്ളത്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മിക്ക ദിവസങ്ങളിലും 20 സര്‍വീസുകള്‍ നടത്താറുമുണ്ട്. നടത്തുന്ന സര്‍വ്വീസുകളുടെ അടിസ്ഥാനത്തില്‍ ഏണിംഗ് പെര്‍ കിലോമീറ്റര്‍ അനുസരിച്ച് സാധാരണ ദിവസങ്ങളില്‍ മാത്രം കൊല്ലം സോണില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിപ്പോയാണ് പന്തളത്തേത്. എന്നിട്ടും, കെഎസ്ആര്‍ടിസിക്ക് ഏറെ ലാഭമുണ്ടാക്കുന്ന ഈ ഡിപ്പോയുടെ വികസനത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

മുന്‍ കാലങ്ങളില്‍ ശബരിമല തീര്‍ത്ഥാടനക്കാലം തുടങ്ങുന്നതിനു മുമ്പ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ ടാറിംഗ് നടത്തുമായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി ടാറിംഗ് നടത്താത്തതിനാല്‍ സ്റ്റാന്‍ഡാകെ തകര്‍ന്ന് കുഴികളായിരിക്കുകയാണ്. വേനലില്‍ ഇവിടെ നിന്നുയരുന്ന പൊടി സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കും പരിസരവാസികള്‍ക്കും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. മഴപെയ്താല്‍ കുഴികള്‍ വെള്ളം നിറഞ്ഞ് ചെളിക്കുളങ്ങളായി മാറി ആ തരത്തിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വക്കാനും മതിയായ സൗകര്യങ്ങളില്ല. ഇതിനായി മൂര്‍ഖനുള്‍പ്പെടെയുള്ള വിഷപ്പാമ്പുകള്‍ നിറഞ്ഞ കുറ്റിക്കാടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചുറ്റുമതിലില്ലാത്തതിനാല്‍ സ്റ്റാന്‍ഡിനുള്ളില്‍ നിരവധി തെരുവുനായ്‌ക്കളാണ് എപ്പോഴും വിഹരിക്കുന്നത്. അടുത്ത കാലത്ത് ഒരു ഡ്രൈവറേയും 2 മെക്കാനിക്കുകളേയും തെരുവുനായ കടിച്ച സംഭവവുമുണ്ടായി.

ശബരിമലയുടെ മൂലസ്ഥാനമാകയാല്‍ തീര്‍ത്ഥാടന കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് ഇവിടെയെത്തുന്നത്. എങ്കിലും, പന്തളം ഡിപ്പോയില്‍ നിന്നും തീര്‍ത്ഥാടകര്‍ക്കാവശ്യമുള്ള സര്‍വ്വീസുകള്‍ നടത്തുന്നതിനും അധികൃതര്‍ തയ്യാറാകുന്നില്ല. വൈകിട്ട് 6.15ന് പമ്പയ്‌ക്കുള്ള സ്ഥിരം സര്‍വ്വീസ് കൂടാതെ 9 മണിയോടെ ഒരു ബസ് കൂടി മാത്രമാണ് ഇവിടെനിന്നും ശബരിമലയ്‌ക്കയക്കുന്നത്. ഇക്കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ഒരു സര്‍വ്വീസ് കൂടി നടത്തിയെങ്കിലും അതും പര്യാപ്തമായിരുന്നില്ല. ഇതു മൂലം പന്തളത്തു കാത്തുനില്ക്കുന്നവര്‍ ശബരിമല വരെ നിന്നു യാത്ര ചെയ്യുകയോ അല്ലെങ്കില്‍ ചെങ്ങന്നൂരോ പത്തനംതിട്ടയിലോ പോയി പമ്പക്കുള്ള ബസ്സിനെ ആശ്രയിക്കുകയോ ആയിരുന്നു ചെയ്തത്. ഇതിനും പരിഹാരമാകണമെങ്കില്‍ ഇത് എറ്റിഒ ആയി ഉയര്‍ത്തുകയാണു വേണ്ടത്. ഇവിടെ ആകെയുണ്ടായിട്ടുള്ള പുരോഗതി അടുത്ത കാലത്ത് കാട്ടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.