കൊല്ലം: നഗരത്തില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന വിരുദന്മാരെ പിടികൂടാനൊരുങ്ങി പോലീസ്. വനിത എസ്‌ഐയുടെ നേതൃത്വത്തില്‍ നഗരത്തില്‍ സധാസമയം റോന്ത് ചുറ്റുന്ന പോലീസ് സംഘം നീരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കോളേജ് ജംങ്ഷനിലാണ് രാവിലെ പരിശോധന. വിവിധ വിദ്യാലയങ്ങളുടെ പരിസരത്ത് പരിശോധന നടുന്ന സംഘം ഇടറോടുകളും നിരീക്ഷിക്കുന്നുണ്ട്. പിടികൂടുന്ന പൂവാലന്മാര്‍ക്ക് പിഴ ചുമത്താറുണ്ട്. മുതിര്‍ന്ന സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കസ്റ്റഡിയിലെടുത്ത് സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കും. കഴിഞ്ഞ ദിവസം മുതല്‍ സ്ത്രീകളുടെ സംരക്ഷണയൊരുക്കുന്ന പ്രത്യേക പോലീസ് വാഹനത്തിലാണ് ഇവരുടെ നിരീക്ഷണം. ജില്ലാആശുപത്രി, കളക്‌ട്രേറ്റ് പരിസരം, നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
















