ആലപ്പുഴ: കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ശ്രമം പതിനായിരക്കണക്കിന് നിത്യരോഗികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍. ലോട്ടറി തൊഴിലാളികളുടെ ക്ഷേമ പദ്ധതികള്‍ കാലോചിതമായി പരിഹരിക്കാന്‍ അടിയന്തര തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘ് (ബിഎംഎസ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.കെ. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ജയന് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്, ജില്ലാ ഭാരവാഹികളായ കെ. കൃഷ്ണന്‍കുട്ടി, കെ. സദാശിവന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി അനിയന് സ്വാമിച്ചിറ റിപ്പോര്‍ട്ടും സി. ഷാജി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി ബി. രാജശേഖരന് (പ്രസിഡന്റ്), കെ. കൃഷ്ണന്‍കുട്ടി, ജി. സോമന്, എം.എ. ജയിംസ്, കുര്യന് സി. (വൈസ് പ്രസിഡന്റുമാര്‍), അനിയന് സ്വാമിചിറ (ജന. സെക്രട്ടറി), ടിനി ബോബന്, വിഷ്ണു, നവാസ്, ശശി അമ്പലപ്പുഴ (സെക്രട്ടറിമാര്‍), സി. ഷാജി( ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: