കുന്നത്തൂര്‍: ഓട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നിര്‍ത്തിവച്ച ഭരണിക്കാവ് പഞ്ചായത്ത് ബസ് സ്റ്റാന്റ് ഇന്നുമുതല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. കഴിഞ്ഞ ദിവസം കൂടിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡു വഴിയാകും സര്‍വീസ് നടത്തുക.
ടൗണില്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. നേരത്തെ നിരവധി തവണ ഇത്തരത്തില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കിലും സ്വകാര്യ ബസ് ലോബി ഇതിനെ അട്ടിമറിച്ച് സ്റ്റാന്റ് പ്രവര്‍ത്തനം തടസപ്പെടുത്തുകയാണുണ്ടായത്. ഇതേ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയ ഓട്ടോസ്റ്റാന്റ് ഉടന്‍ നിര്‍മ്മിച്ചു നല്‍കുമെന്ന പതിവ് വാഗ്ദാനവും നടത്തിയിട്ടുണ്ട്.
















