പുലാമന്തോള്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതിക്ഷേത്രത്തിലെ ചുറ്റുവിളക്കുത്സവത്തിന്റെ ഭാഗമായുള്ള പറയെടുപ്പ് മനങ്ങനാട് ചെമ്മലശ്ശേരി, ചെമ്മല പ്രദേശങ്ങളില്‍ തുടങ്ങി.
കാര്‍ഷിക സമൃദ്ധിയുടെ സ്മരണകളുയര്‍ത്തി നടക്കുന്ന പറയെടുപ്പിലൂടെ ക്ഷേത്രത്തില്‍ അടുത്ത ഒരു വര്‍ഷത്തെ നിവേദ്യത്തിനുള്ള നെല്ല് ഓരോ കുടുംബവും നല്‍കും.
ഭക്തിയോടൊപ്പം കാര്‍ഷികസംസ്കാരത്തിന്റെ പ്രചാരണം കൂടിയാണിത്. ഭൂരിഭാഗം ആളുകള്‍ക്കും ഇന്ന് നെല്‍കൃഷി ഇല്ലെങ്കിലും നെല്ലിന് പണം നല്‍കിയും ചടങ്ങ് നടത്തിവരുന്നു.
നാല്, അഞ്ച് തിയതികളില്‍ അങ്ങാടിപ്പുറം, 11, 12 പുഴക്കാട്ടിരി, 18ന് കൃഷ്ണപുരം, കുണ്ടറയ്ക്കല്‍ പടി, 19ന് കുരുവമ്പലം, കാവുവട്ടം, വളപുരം എന്നീപ്രദേശങ്ങളിലും പറയെടുപ്പ് നടക്കും.കൂടാതെ 28ന് രാവിലെ ഏഴ് മുതല്‍ ക്ഷേത്രത്തിലും പറയെടുപ്പ് ഉത്സവം നടക്കും. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കൃഷ്ണമുരാരിഭട്ട്, കുന്നത്ത് അപ്പുണ്ണി, എലംമ്പുലാവില് അപ്പു, ഗോപാലകൃഷ്ണ , കണക്കറായി, സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: