മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജിലെ സമരം മൂലം ഡോക്ടര്‍മാരില്‍ 12 പേരുടെ സഥലമാറ്റം റദ്ദാക്കി. പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി വിദഗ്ദ ഡോകടര്‍മാരുടെ സേവനത്തിനെ ആയി സമരം ചെയ്യുവാന്‍ രാഷട്രിയ പാര്‍ട്ടികള്‍ മടിച്ച് നിന്നപ്പോള്‍ തങ്ങളുടെ വിദ്യാഭാസത്തിനെും രോഗികള്‍ക്കും വേണ്ടി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്ജന്മാരും, പി ജി വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. ഇതോടെയാണ് അധികൃതരുടെ നിലപാടിന് അയവ് വന്നത്. ഇതിന്റെ ഭാഗമായി സ്ഥലം മാറ്റിയ 20 പേരില്‍ 12 പേരുടെ മാറ്റം മരവിപ്പിക്കുകയായിരുന്നു.
ഏഴ് സീനിയര്‍ ഫാക്കല്‍റ്റി ഡോകടര്‍മാര്‍, 5 സിനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവരെയാണ് തിരികെ നിയമിച്ചത്. അതേ സമയം സ്ഥലം മാറ്റിയ 8 ഡോകടര്‍മാരുടെ കാര്യത്തില്‍ മാറ്റം ഉണ്ടായിട്ടില്ല.
നിലവില്‍ 80 ഡോകടര്‍മാരുടെ കുറവാണ് ത്യശുര്‍ മെഡിക്കല്‍ കോളജിലുള്ളത്. അത് പരിഹരിക്കുവാന്‍ ഇതു വരെ സാധിച്ചിട്ടില്ലെന്നിരിക്കെ ചിലരുടെ താല്‍പ്പര്യത്തിനു വേണ്ടി അന്യയമായി വിദഗ്ദ ഡോകടര്‍മാരെ സഥലം മാറ്റുകയായിരുന്നു
ആവശ്യമായ ഡോകടര്‍മാരുടെ കുറവും അടിസ്ഥാന വികസനത്തിന്റെ പോരായ്മയും മൂലം ത്യശുര്‍ മെഡിക്കല്‍ കോളജിലെ 40 പിജി സിറ്റുകള്‍ക്ക് ഇതു വരെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗികരം ലഭിച്ചിട്ടില്ല.
സര്‍ജറി, മെഡിസിന്,ഡയോഗിനിസ്സ് എന്നി വിഭാഗങ്ങള്‍ക്കാണ് അംഗികാരം ഇല്ലാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: