തൃശൂര്‍: സിപിഎം ഭരണത്തില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അക്രമം മാത്രമാണ് ലഭിക്കുന്നതെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് സൂചിപ്പിച്ചു.
പട്ടികജാതി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ പി.കെ.ബാബു നയിച്ച അവകാശ സംരക്ഷണയാത്ര സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പട്ടികവിഭാഗങ്ങള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം 72000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പട്ടികവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ ഗവണ്മെന്റിന്റെ അലംഭാവമാണ് സൂചിപ്പിക്കുന്നതെന്നും രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ഇതിലുമെത്രയോ അധികമാണെന്നും ഭയംകൊണ്ടാണെന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതെന്നും നാഗേഷ് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ ഖജാന്‍ജി ഇ.വി.കൃഷ്ണന് നമ്പൂതിരി ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. എസ്സി-എസ്ടി മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് രാജന് പുഞ്ചായിക്കല് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അഡ്വ. അനീഷ്കുമാര്‍, സര്ജുതൊയക്കാവ്, സജീവ് പള്ളത്ത്, ശശിമരുതയൂര്‍, ബിനീഷ് കുറ്റൂര്‍, ഗിരീഷ് പൂച്ചട്ടി, വാസു, ആര്‍ട്ടിസ്റ്റ് ഗോപാല്‍ജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: