തുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍മേഖല കേന്ദ്രീകരിച്ച് മയക്ക് മരുന്ന് മാഫിയയും സെക്‌സ് റാക്കറ്റുംവിലസുന്നു. സൈക്കിളില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയുടെ മറവിലാണ് മയക്ക് മരുന്ന് വില്പന.
അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി, അരുക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശ്ശേരി എന്നി പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് വ്യാപകമായി മയക്ക് മരുന്ന് വില്പന നടക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ബസ്‌സ്റ്റോപ്പുകളിലെ യാത്രക്കാര്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് രഹസ്യമായി മയക്ക് മരുന്ന് വില്പന നടത്തുന്നത്.
എഴുപുന്ന സ്വദേശിയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് ആരോപണം ഉണ്ട്. പ്രാദേശിക രാഷ്‌ട്രിയ നേതാക്കളും പോലിസ്, എക്‌സൈസ് അധികൃതരും മാസപ്പടി കൃത്യമായി കൈപ്പറ്റുന്നതിനാല്‍ മാഫിയാസംഘത്തെ പിടികൂടാന്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
അനധികൃത റിസോര്‍ട്ടുകളും ഗ്രാമീണ മേഖലകളിലെ വീടുകള്‍ കേന്ദ്രീകരിച്ചും പെണ്‍വാണിഭ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. തുറവൂര്‍ സ്വദേശിയായ ഒരാളാണ് ഇതിന്റെ തലവനെന്ന് അറിയുന്നു.
അനധികൃത റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും ഹോട്ടലുകളിലും രാത്രി കാലങ്ങളില്‍ സെക്‌സ് റാക്കറ്റില്‍പ്പെട്ട യുവതികളെ ആവശ്യാനുസരണം എത്തിക്കുന്നതിന് വിപുലമായ ഒരു സംഘം തന്നെയുണ്ട്. പള്ളിത്തോട്ടിലെ പ്രമുഖനാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്ന് അറിയുന്നു. ഇയാള്‍ക്ക് ഭരണതലത്തില്‍ നല്ല സ്വാധീനമുള്ളതിനാല്‍ പലരും സത്യാവസ്ഥ തുറന്നു പറയാന്‍ തയ്യാറാകുന്നില്ല.
രാഷ്‌ട്രിയ കക്ഷികളിലും സര്‍ക്കാര്‍ തലത്തിലും ഉന്നത സ്വാധീനമുള്ളതിനാല്‍ ഇവരെ പിടികൂടിയാല്‍ തന്നെ നിമിഷങ്ങള്‍ക്കകം കേസെടുക്കാതെ ഇവരെ വിട്ടയ്‌ക്കുകയാണ് പതിവ്. തുറവൂറില്‍ സെക്‌സ് റാക്കറ്റില്‍പ്പെട്ട യുവതികള്‍ ഇരുചക്രവാഹനത്തിലാണ് വിലസുന്നത്.
















