ആലപ്പുഴ: 22-ാമത് ബ്രോങ്കോളജി ദേശീയ കോണ്‍ഫറന്‍സിലേക്ക് ജനറല്‍ ആശുപത്രി ശ്വാസ കോശ വിഭാഗത്തില്‍ നടന്ന ഗവേഷണ ഫലങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നാലിന് നടക്കുന്ന നെഞ്ചുരോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിലാണ് ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ. കെ. വേണുഗോപാല്‍ പ്രബന്ധം അവതരിപ്പിക്കുക. ജന. ആശുപത്രിയിലെ ഫൈബര്‍ ഒപ്ടിക് ബ്രോങ്കോസ്കോപിന്റെയും ജില്ലാ ടിബി കേന്ദ്രത്തിലെ അത്യാധുനിക ഉപകരണമായ സിബിഎന്‍എഎടി മെഷീന്റെയും സഹായത്താലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. ക്ഷയരോഗമല്ല എന്ന് സാധാരണ രീതിയില്‍ തിരിച്ചറിഞ്ഞവരില്‍ നിന്ന് 13 ശതമാനം ആളുകള്‍ക്ക് ഗവേഷണത്തിലൂടെ ക്ഷയരോഗമുണ്ടെന്ന് കണ്ടെത്തി. ജില്ലാ ടിബി ആഫീസര്‍ ഡോ. അനുവര്‍ഗീസ്, ഡോ. ശ്രീലത, ഡോ. സുരേഷ് രാഘവന്, ഡോ. ഹസീന എന്നിവരും പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: