മട്ടാഞ്ചേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മാതാപിതാക്കളെ കുത്തി പരിക്കേല്‍പ്പിച്ച യുവാവിനെ ഫോര്‍ട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ചെല്ലാനം കമ്പനിപ്പടിയില്‍ ജോസഫി(29)നെയാണ് ഫോര്‍ട്ട്കൊച്ചി എസ്ഐ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട്കൊച്ചി സെന്റ്ജോണ്‍ പാട്ടത്തില്‍ റാഫേല്‍, ഗ്രേസി എന്നിവരാണ് അക്രമത്തിനിരയായത്. ഇവര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയും ഭാര്യയും തമ്മില്‍ അകന്ന് കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്ച കുട്ടിയെ ഭാര്യയുടെ വീട്ടിലാക്കി തിരികെ പോയ ശേഷം കത്തിയുമായി മടങ്ങി വന്ന് മാതാപിതാക്കളെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗ്രേസിയുടെ കഴുത്തിനും റാഫേലിന്റെ നെഞ്ചിനും കൈക്കുമാണ് പരിക്ക്. അക്രമത്തിന് ശേഷം മടങ്ങിപ്പോയ പ്രതിയെ പോലീസ് ചെല്ലാനത്തെ വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോജോ, ജോസഫ്, രഞ്ജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: