കോട്ടയം: കേരളത്തില്‍ സ്വാശ്രയ മാനേജ്മെന്റ് കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനവും നിയന്ത്രണവും തുടച്ചുമാറ്റി കാമ്പസില്‍ ജനാതിപത്യം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംഎല്‍എമാര്‍ക്ക് എബിവിപി യുടെ നേതൃത്വത്തില്‍ നിവേദനം നല്കി.
പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെ വിദ്യാഭ്യാസമേഖല കച്ചവടക്കാരുടെ പിടിയിലാണെന്ന് നിവേദനത്തില്‍ എബിവിപി ആരോപിച്ചു. സ്വാശ്രയ കോളേജുകളിലെ നിയന്ത്രണമാണ് വിദ്യാര്‍ത്ഥികളെ ആത്മഹത്യയ്ക്ക് മുന്നിലെത്തിക്കുന്നത്. മാനസികമായും സമ്പത്തികമായും വിദ്യാര്‍ത്ഥി സമൂഹത്തെ തകര്‍ക്കുകയാണ് മാനേജ്മെന്റുകള്‍. ഇതിനെ അതിജീവിക്കാന്‍ സ്വാശ്രയ നിയമനിര്‍മ്മാണം നടത്തി ഈ കോളേജുകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരുത്തണമെന്നും നിവേദനത്തില്‍ എബിവിപി ആവശ്യപ്പെടുന്നു.
കോട്ടയം എംഎല്‍എ തിരുവഞ്ചുര്‍ രാധകൃഷ്ണന്, കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍. ജയരാജ്, പാലാ എംഎല്‍എ കെ.എം. മാണി, പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് ചങ്ങാനശ്ശേരി എം എല്‍എ സി.എഫ്. തോമസ് എന്നിവര്‍ക്ക് നിവേദനം നിവേദനം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: