ആലപ്പുഴ: റേഷന്‍ മുന്‍ഗണന പട്ടികയെ ചൊല്ലിയുള്ള പരാതികള്‍ അവസാനിക്കുന്നില്ല. മൂന്നിനകം അന്തിമ പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ നല്കാന് ഉത്തരവ്. കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഉയര്‍ന്ന പരാതികള്‍ പരിഗണിച്ചു തയാറാക്കിയ ലിസ്റ്റിനെ ചൊല്ലി പരാതി വ്യപകമായ സാഹചര്യത്തില്‍ അതു പരിഹരിക്കാതെ സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രശ്നം സങ്കീര്‍ണമാക്കുമെന്ന് വിമര്‍ശനം ഉയരുന്നു.
അര്‍ഹതയുള്ള കുടുംബങ്ങള്‍ പട്ടികയ്ക്ക് പുറത്തായപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം വ്യാപകമായി അനര്‍ഹര്‍ പുതുക്കിയ പട്ടികയില്‍ ഇടം പിടിച്ചെന്നാണാക്ഷേപം. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ റേഷന്‍ മുന്‍ഗണന–മുന്‍ഗണന ഇതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിക്കുന്നതിനായി വാര്‍ഡ് തലങ്ങളില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക ഗ്രാമസഭകളില്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പട്ടിക അംഗീകരിക്കാനായില്ല.
കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിഹരിച്ച് അന്തിമപട്ടിക ഗ്രാമസഭകളില്‍ അംഗീകരിച്ച് കഴിഞ്ഞ 23നകം സപ്ലൈ ഓഫീസുകള്‍ക്കു നല്‍കാനായിരുന്നു നിര്‍ദേശമെങ്കിലും ഗ്രാമസഭകള്‍ കൂടി അംഗീകരിക്കാനുള്ള നടപടികളില്‍ ഇഴച്ചിലുണ്ടായതോടെ ഇതു നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലാണ് പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ ചേരാനുള്ള നടപടികള്‍ ആരംഭിച്ചത്.
ഗ്രാമസഭകള്‍ ചേരുന്നതിനു നോട്ടീസ് നല്‍കുന്നതിനുള്ള മാനദണ്ഡംപോലും പാലിക്കാതെയായിരുന്നു റേഷന്‍ പട്ടിക അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷല്‍ ഗ്രാമസഭകള്‍ പലയിടങ്ങളിലും ചേര്‍ന്നത്. വിധവകളും സ്ത്രീകള്‍ മാത്രമുള്ള കുടുംബങ്ങളും മാരകരോഗബാധിതരുള്ള കുടുംബങ്ങളും പട്ടികയിലില്ലാത്ത സ്ഥിതിയാണ് പലയിടങ്ങളിലും.
കരടുപട്ടികയില്‍ ഉള്പ്പെടാതിരുന്നതിനെ തുടര്‍ന്ന് താലൂക്ക് സപ്ലൈഓഫീസുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് അപേക്ഷ നല്‍കുകയും ഹിയറിംഗില്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുകയും ചെയ്ത പലരും പുതിയ പട്ടികയിലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: