പൂഞ്ഞാര്‍: ഗ്രാമപഞ്ചായത്തിലെ ഇ-പേയ്മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനവും സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ പ്രഖ്യാപനവും പി.സി. ജോര്‍ജ് എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി. വെട്ടിമറ്റം അദ്ധ്യക്ഷത വഹിച്ചു.
ലോകത്ത് എവിടെ നിന്നും തങ്ങളുടെ കെട്ടിടങ്ങളുടെ നികുതി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അടക്കാവുന്നതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നേരിട്ട് പ്രിന്റെടുത്ത് ഉപയോഗിക്കാവുന്നതാണ്. ംംം.മേഃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് മുഖേന പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
ബ്ലോക്ക് പഞ്ചായത്തംഗം ആനിയമ്മ സണ്ണി, ലിസമ്മ സണ്ണി, വേദവ്യാസന്, ബാബുജാന് എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: