പാലാ: തുണിക്കടയില്‍ വസ്ത്രം കടമായി നല്‍കുന്നത് നിഷേധിച്ച ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍.
കിഴതടിയൂര്‍ കണ്ടത്തില്‍ ജോസഫ് തോമസ്(പീലു-39) ആണ് പാലാ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 3ന് പാലാ മഹാറാണി ജംങ്ഷനു സമീപമുള്ള വസ്ത്ര സ്ഥാപനത്തിലാണ് സംഭവം. കടയിലെത്തിയ ജോസഫ് ഒരു ഷര്‍ട്ട് വാങ്ങി. ഒപ്പം തന്നെ വിലയേറിയ മറ്റൊരു ഷര്‍ട്ടും ജോസഫ് തെരെഞ്ഞെടുത്തിരുന്നു. ഇതും തനിക്ക് നല്‍കണമെന്നും പണം അല്പ സമയത്തിനു ശേഷം എത്തിച്ചു നല്‍കാമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ മുഴുവന്‍ പണവും നല്‍കിയാലേ ഷര്‍ട്ട് നല്‍കാനാവൂ എന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ റഷീബ് (27) പറഞ്ഞതില്‍ പ്രകോപിതനായി മടങ്ങുകയായിരുന്നു. പിന്നീട് ജോസഫ് വീണ്ടും കടയിലെത്തുകയും റഷീബിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റ റഷീബിനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിലെ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ജോസഫിനെ പിടികൂടൂകയായിരുന്നു. പ്രതി ഗുണ്ടാ ലിസ്റ്റിലുള്ള ആളാണെന്നും ആയി സംഘാഗമാണന്നും എസ്ഐ അഭിലാഷ് കുമാര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: