കോട്ടയം: വിശ്വകര്‍മ്മജരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിയമിച്ച ഡോ.ശങ്കരന് കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ വരുന്ന സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തണമെന്ന് വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കോട്ടയം ജില്ലാ-താലൂക്ക് സംയുക്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എന്‍.ഗോപി അദ്ധ്യക്ഷത വഹിച്ചു. പി.ഉദയഭാനു, പി.ടി.രംഗനാഥന്, കെ.ആര്.സുധീന്ദ്രന്‍, നരിമറ്റം സദാനന്ദന്, പി.ബി.രതീഷ്, പി.ബി.രാജന്, എ.രാജന്, കെ.കെ.രാജപ്പന്, കെ.ഡി.നടരാജന്, കെ.വി.ഷാജി, സദാശിവന് ചെമ്പ്, പി.പി.കൃഷ്ണന്‍കുട്ടി, പി.ജി.ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: