കല്‍പ്പറ്റ:ആര്‍ടി ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍നിന്നു രേഖകള്‍ അപേക്ഷകര്‍ക്ക് നേരിട്ടു നല്‍കുന്നിനു നിയന്ത്രണം. ഫാസ്റ്റ് ട്രാക്ക്, ലേണേഴ്സ് ലൈസന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, അംഗപരിമിതര്‍ക്കുള്ള സൗജന്യ യാത്രാപാസ് ഒഴികെ രേഖകള്‍ ഇനി ഓഫീസുകളില്‍നിന്നു നേരിട്ടു എളുപ്പത്തില്‍ ലഭിക്കില്ല. രേഖകള്‍ ഡസ്പാച്ച് സെക്ഷന്‍ മുഖേന അയയ്ക്കണമെന്നാണ് ഓഫീസുകളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍.
രേഖകള്‍ ഡസ്പാച്ച് സെക്ഷനില്‍നിന്നു നേരിട്ടുനല്കുന്നുണ്ടെങ്കില് ഓഫീസ് മേധാവിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതിയോടെയാകണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അനുമതിപത്രം ഫയല്‍ ചെയ്ത് സൂക്ഷിക്കണം. രേഖയുടെ നമ്പര്‍, കൈപ്പറ്റുന്നയാളുടെ പേര്, ഒപ്പ്, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. അപേക്ഷകന് ഒഴികെ മറ്റാര്‍ക്കും രേഖ നേരിട്ട് കൈമാറരുത്.
ലൈസന്‍സുകളും ആര്‍സി ബുക്കുകളും ഇതര സര്‍ട്ടിഫിക്കറ്റകളും ഇഷ്യൂ ചെയ്ത് ഒരു ദിവത്തിനകം ഡസ്പാച്ച് സെക്ഷനില്‍ ലഭ്യമാക്കണം. രേഖകള്‍ ഒരു ദിവസത്തില്‍ക്കൂടുതല്‍ ഡസ്പാച്ച് സെക്ഷനില്‍ വയ്ക്കരുത്. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനു ഓഫീസ് മേധാവി ആഴ്ചതോറും രജിസ്റ്റര്‍ പരിശോധിച്ച് ഒപ്പ് പതിക്കണം. ക്ലാര്ക്കിനായിരിക്കണം ഡസ്പാച്ച് ചുമതല. ഇഷ്യൂ ചെയ്ത രേഖകള്‍ സമയബന്ധിതമായി ഡസ്പാച്ചില്‍ എത്താത്തപക്ഷം ബന്ധപ്പെട്ട ക്ലാര്‍ക്കിനെതിരെ ഓഫീസ് മേധാവി നടപടി സ്വീകരിക്കണം. ഹാര്ഡ്വെയര്, സോഫ്ട്വെയര്, വൈദ്യുതി തടസം തുടങ്ങിയ പ്രശ്നങ്ങള്‍ ഡൗണ്‍ടൈം രജിസ്റ്ററില്‍ ഓഫീസ് മേധാവി നേരിട്ട് രേഖപ്പെടുത്തണം. അല്ലാതയുള്ള കാലതാമസത്തിനു ഓഫീസ് മേധാവി ഉത്തരവാദിയായിരിക്കും. ഓഫീസ് പ്രവര്‍ത്തനത്തിനു ആവശ്യമായ സ്റ്റേഷനറി സാമഗ്രികളുടെ ലഭ്യത മേധാവി ഉറപ്പുവരുത്തണം. ദൗര്ലഭ്യമുണ്ടായല് ഇ മെയില്‍ വഴി ഉടന്‍ ഗതാഗത കമ്മീഷണറെ അറിയിക്കണം. സാമഗ്രികള്‍ ലഭ്യമാക്കാന്‍ കമ്മീഷണര്‍ അടിയന്തര നടപടി സ്വീകരിക്കണം-നിര്‍ദേശങ്ങളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: