പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിലെ തോണിപ്പാറയില്‍ ജലക്ഷാമം അതിരൂക്ഷമായി. വേനല്‍ കനത്തതോടെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ഈ മേഖലയിലെ ജനങ്ങള്‍ ഭീമമായ തുക നല്‍കിയാണ് ലോറിയിലെത്തിക്കുന്ന കുടിവെള്ളം വാങ്ങുന്നത്. അതും കിട്ടണമെങ്കില്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. വാട്ടര്‍ അതേറിറ്റിയുടെ ജലവിതരണം കാര്യക്ഷമമല്ലെന്നും നാട്ടുകാര്‍ പറയുന്നു. ഈ മേഖലയില്‍ കുടിവെള്ളം എത്തിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: