അടിമാലി: അന്നദാനപ്പെരുമയില് ശാന്തഗിരി മഹാദേവ ക്ഷേത്രം ശ്രദ്ധേയമാകുന്നു. മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആആ
ണ്ടുതോറും നടത്താറുള്ള അന്നദാനത്തില്‍ ആയിരങ്ങളാണ് എത്തിയത്.
വര്‍ഷങ്ങളായി തുടരുന്ന അന്നദാനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷം മുമ്പോട്ടുപോകുമ്പോഴും പതിന് മടങ്ങ് വര്‍ദ്ധിയ്ക്കുകയാണ്. അടിമാലിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ആദ്യവസാനം പ്രസാദ ഊട്ടില്‍ പങ്കെടുക്കുന്നു. മൂന്ന് നേരവും ഭക്ഷണം ക്രമീകരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത.
ഉച്ചയ്ക്കുള്ള അന്നദാനത്തിനാണ് കൂടുതല്‍ പേര് എത്തുന്നത്. ശരാശരി 4000 പേര് ക്ഷേത്രത്തിലെത്തുന്നുവെങ്കിലും ജന ബാഹുല്യത്തിന്റെ തിക്കും, തിരക്കും അന്നദാനത്തിന് അനുഭവപ്പെടാറില്ല. പൂര്‍ണ സംതൃപ്തിയോടെ മടങ്ങുന്നവരെയാണ് അവിടെ കാണാന്‍ കഴിയുക. വിഭവസമൃദ്ധമായ ഭക്ഷണത്തിന് ഒരിയ്ക്കലും കുറവുണ്ടാകുന്നില്ല.
അടിമാലി എസ്എന്‍ഡിപി യൂണിയന് അഡ്മിനിസ്ടേറ്റീവ് കമ്മറ്റി അനില്‍ തറനിലം ചെയര്‍മാനും, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് വിജയന് തറ നിലം, സെക്രട്ടറി സി.കെ.ദേവരാജന്‍ ,വിവിധ കുടും ബയോഗം ഭാരവാഹികള്‍ വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളടക്കം വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: