അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ വൃദ്ധന് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സിപിഎമ്മിന്റെ നിലപാടിനെതിരെ എഐവൈഎഫ് രംഗത്ത്. ഈ മാസം ഒന്നിനാണ് തോട്ടപ്പള്ളി കാരാത്രയില് ധര്‍മ്മദാസ് (82) പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം പുറത്തറിയുന്നത്.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടിച്ചു കൊണ്ടുവരുവാനായിരുന്നു പരാതി നല്കിയവരോട് പോലിസ് പറഞ്ഞത്.
പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ പ്രതി ഒളിവില്‍ പോകുകയും ചെയ്തു. സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളുടെ സംരക്ഷണയിലായിരുന്നു പ്രതിയെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടികളെ സ്റ്റേഷനില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ സംരക്ഷിച്ച വ്യക്തികള്‍ക്കെതിരെയും നടപടി വേണമെന്ന് എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് സുകാന്ത് ആവശ്യപ്പെട്ടു. സിഐറ്റിയു നേതാവിന്റെ വീട്ടില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: