കോഴഞ്ചേരി:ആറന്മുള പഞ്ചായത്തില്‍ എഴീക്കാടിന് സമീപം പുഞ്ചപ്പാടം നികത്തുന്നതായി പരാതി. എഴീക്കാട് കോളനിക്ക് സമീപം നീളാത്ത് പുഞ്ചപ്പാടമാണ് ഭൂമാഫിയയുടെ നേതൃത്വത്തില്‍ നികത്തുന്നത്. ആറന്മുള പാടശേഖരങ്ങളില്‍ കൃഷിപുനരുജ്ജീവിപ്പിച്ച സാഹചര്യത്തില്‍ പാടത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തുംവിധമാണ് നികത്തുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘമാണ് ഇതി്ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ഷക മോര്‍ച്ച ആരോപിച്ചു. അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടികള്‍ സ്വീകരിക്കാത്തത് ഭൂമാഫിയാകളുടെയും ചില രാഷ്ട്രീയക്കാരുടെയും സമ്മര്‍ദ്ദഫലമാണെന്നും കര്‍ഷക മോര്‍ച്ച കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ടി. പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് സോമന് നീര്‍വിളാകം, സെക്രട്ടറി രാജന്, മൈനോറിറ്റി മോര്‍ച്ച കമ്മിറ്റിയംഗം ബെന്നി ജോസഫ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: