കോഴഞ്ചേരി: എംജി സര്‍വ്വകലാശാല യുവജനോത്സവം നൂപുര 2017 ന് ഇന്ന് തിരശ്ശീലവീഴും. സമാപന ചടങ്ങില്‍ മലയാള സിനിമയുടെ വന്‍ താരനിര പങ്കെടുക്കും.
വൈകിട്ട് 6ന്കോഴഞ്ചേരി പഞ്ചായത്ത് മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ ദേശീയപുരസ്കാര ജേതാവ് സുരാജ് വെഞ്ഞാറന്മൂട്, ചലച്ചിത്ര സംവിധായകരായ എബ്രിഡ്ഷൈന്‍, നാദിര്‍ഷാ, സിനിമാ താരങ്ങളായ കാളിദാസ് ജയറാം, ധര്മ്മജന് തുടങ്ങിയവര്‍ പങ്കെടുക്കും. കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ ഉറങ്ങാത്ത നൃത്തവേദികളായിരുന്നു. വൈകിയാരംഭിക്കുന്ന കലാപരിപാടികളും മത്സരാര്‍ത്ഥികളുടെ എണ്ണക്കൂടുതലും പരിപാടികള്‍ അവസാനിക്കുന്നത് ഏറെ വൈകി. വേദികളില്‍ സ്ഥലവാസികളുടെ സാന്നിദ്ധ്യം ഏറെ ഇല്ലാതിരുന്നത് പലപ്പോഴും വേദികള്‍ ശുഷ്കമാകുന്നതിന് കാരണമായി. നൃത്തവേദികളാണ് രാവില്‍ ഉറങ്ങാതിരുന്നത്.
ബുധനാഴ്ച രണ്ടാംവേദിയില്‍ ആരംഭിച്ച മത്സരം പൂര്‍ണമാകുന്നത് വ്യാഴം പുലര്‍ന്ന ശേഷമാണ്. വിവിധ നൃത്തരൂപങ്ങളില്‍ മത്സരിച്ച അതേപ്രതിഭകള്തന്നെ വ്യാഴാഴ്ച രാവിലെ ആരംഭിക്കേണ്ട മോഹിനിയാട്ടത്തിലും മാറ്റുരയ്ക്കേണ്ടവരായിരുന്നു. പുലര്‍ച്ചെ മത്സരം കഴിഞ്ഞ് തിരികെയെത്തി കണ്ണുചിമ്മാന്‍പോലും നേരം ലഭിക്കാതെ മോഹിനിയാട്ടത്തിന് ഒരുങ്ങേണ്ടിവന്നതിന്റെ ദൈന്യത പലരിലും ദൃശ്യമായി. മത്സരം വൈകിഅവസാനിച്ച വേദി വ്യാഴാഴ്ച ഉണരാനും ഏറെ വൈകി. രാവിലെ 9.30 ന് ആരംഭിക്കേണ്ട മോഹിനിയാട്ട മത്സരം തുടങ്ങിയതുതന്നെ ഉച്ചയ്ക്ക് 1.30 ഓടെയാണ്. മോഹിനിയാട്ടത്തില്‍ മത്സരിച്ച ചിലര്‍ രാവിലെ 6മണിയോടെ വേഷവിധാനങ്ങളിഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ട് വേദിയിലെത്തിയവരായിരുന്നു. ഒന്‍പത് മണിക്ക് റിപ്പോര്‍ട്ട് ചെയ്ത ഇവര്‍ വേദിയിലെത്തിയപ്പോള്‍ മൂന്നും മൂന്നരയുമായി. കലോത്സവരാവുകള്‍ നൃത്തതാളങ്ങളുമായി ഉറങ്ങാതിരുന്നെങ്കിലും മത്സരാര്‍ത്ഥികളെ ഏറെ പരീക്ഷിണരാക്കി. നൃത്തവേദികള്‍ മാത്രമല്ല മിമിക്രിയും മോണോആക്ടും നടത്തിയ ഒന്നാംവേദിയും മത്സരം അവസാനിച്ചത് പുലര്‍ച്ചെയോടെയാണ്. മിക്ക വേദികളും ഉറങ്ങിയത് അടുത്ത ദിവസത്തെ ബ്രഹ്മമുഹൂര്‍ത്തത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: