പൊന്‍കുന്നം: ചിറ്റാര്‍പുഴ സംരക്ഷണത്തിനായി നാളെ രാവിലെ 11ന് കാഞ്ഞിരപ്പള്ളി വ്യാപാരഭവനില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാനസമിതി അംഗം അഡ്വ: നോബിള്‍മാത്യു അറിയിച്ചു. സ്വരുമ, ചിറ്റാര്‍, റിവര്‍വ്യൂ റെസിഡന്‍സ് അസ്സോസിയേഷന്, റസിഡന്‍സ് അസ്സോസിയേഷന് എന്നി സംഘടനകളുടെ സഹകരണത്തോടെ ചേരുന്ന കൂട്ടായ്മ ജലസ്വരാജ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. പി രഘുനാഥ്, ഡോ. സുബാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ ക്ലാ സ്സുകള്‍ നയിക്കും. ജലപാര്ലമെന്റിലും ശുദ്ധീകരണത്തിനും ശേഷം പുഴയുടെ സ്ഥായിയായ സംരക്ഷണത്തിന് കാഞ്ഞിരപ്പള്ളി പഴയപള്ളി, പേട്ടക്കവല, കുരിശിങ്കല്‍, മണ്ണാറക്കയം അഞ്ചിലിപ്പ അരീപ്പാറ മണ്ണംപ്ലാവ്, ചിറക്കടവ് നെടുംതോട്, കോടങ്കയം, ഇളങ്കാവ് ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ച് 10 ജലജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കുമെന്നും ജനറല്‍ കണ്‍വീനര്‍ നോബിള്‍മാത്യു അറിയിച്ചു. മണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കള്‍ സംസാരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: