ഗുരുവായൂര്‍: ജില്ലയിലെ വിവിധയിടങ്ങളില്‍ വാഹനമോഷണങ്ങള്‍ പതിവാക്കിയ മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. കുന്ദംകുളം അഞ്ഞൂര് സ്വദേശി തേറോപ്പിള്ളിവീട്ടില് കൂറാച്ചി അനൂപി നേയാണ് (29) തൃശ്ശൂര്‍ സിറ്റിപോലീസ് കമ്മീഷണര്‍ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തില്‍ ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ പി. ശിവദാസന്റെ നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ സിറ്റി ഷാഡോപോലീസും, ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: എന്‍. രാജേഷ്കുമാറും, എസ്.ഐ: സുരേന്ദ്രന് മുല്ലശ്ശേരിയും, സംഘവും മമ്മിയൂര്‍ ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റിന് സമീപംവെച്ച് ഇന്നലെ രാവിലെ അറസ്റ്റു ചെയ്തത്. പ്രതി മോഷ്ടിച്ചെടുത്ത അഞ്ചുബൈക്കുകളും പോലീസ് പലയിടങ്ങളില്‍ നിന്നുമായി കണ്ടെടുത്തു. ഇയാള്‍ക്കെതിരെ കുന്ദംകുളം, പേരാമംഗലം, തൃശ്ശൂര്‍ ടൗണ്‍വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ വാഹനമോഷണ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാള്‍ ഗുരുവായൂര്‍, വിയ്യൂര്‍, പുഴക്കല്‍, പൂങ്കുന്നം എന്നിവിടങ്ങളില്‍ നിന്നുമായി അഞ്ചു മോട്ടോര്‍ബൈക്കുകള്‍ മോഷണം നടത്തിയിരുന്നതായ് പോലീസ് പറഞ്ഞു.
മുമ്പ് വാഹനമോഷണ കേസുകളില്‍ പിടിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി, സ്വകാര്യ ബസ്സ് ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: