തൃശൂര്‍: ജില്ലയില്‍ തൃശൂര്‍ കോര്‍പറേഷനിലെ ഒരു വാര്‍ഡിലേക്കും മൂന്നു ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലേക്കുമായി നാലിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. തൃശൂര്‍ കോര്‍പറേഷനിലെ 23-ാം ഡിവിഷന് മിഷന് ക്വാര്ട്ടേഴിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 58.72 പോളിംഗ് ശതമാനം രേഖപ്പെടുത്തി. ആകെയുള്ള 4470 വോട്ടവര്‍മാരില്‍ 2625 പേര് വോട്ടുചെയ്തു. പുത്തന്‍ചിറ പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് പിണ്ടായിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 81.91 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്. ഇവിടെയുള്ള 1133 വോട്ടര്‍മാരില്‍ 928 പേരാണു വോട്ടുരേഖപ്പെടുത്തിയത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് വാടാനപ്പള്ളി വെസ്റ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 70.26 ശതമാനമാണു വോട്ടിംഗ് നടന്നത്. ആകെയുള്ള 1651 വോട്ടര്‍മാരില്‍ 1160 പേര് വോട്ടുരേഖപ്പെടുത്തി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് തെക്കേക്കരയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 88.14 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്. ഇവിടെ ആകെയുള്ള 1307 വോട്ടര്‍മാരില്‍ 1152 പേരാണ് വോട്ടുരേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: