കോഴഞ്ചേരി: എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ പങ്കെടുക്കുവാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഭക്ഷണവും കുടിവെള്ളവും നല്കി എബിവിപി പ്രവര്‍ത്തകര്‍ മാതൃകയാകുന്നു.
കോഴഞ്ചേരി നഗര്‍ സമിതിയുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. നൂറുകണക്കിനഭക്ഷണപൊതികളാണ് ഇന്നലെ എബിവിപി പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണ പൊതികളാണ് വിതരണം ചെയ്യുന്നത്. സെന്റ് തോമസ് കോളേജിലെ അഞ്ച് വേദികളിലാണ് പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്തത്. കലോത്സവത്തിനെത്തുന്ന വര്‍ക്ക് സഹായഹസ്തവുമായി എബിവിപി ഹെല്‍പ്പ് സെന്ററും പ്രവര്‍ത്തിക്കുന്നു. ഉച്ചയ്ക്ക് മാത്രമല്ലാതെ രാവിലേയും വൈകിട്ടും എബിവിപി പ്രവര്‍ത്തകര്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എബിവിപി നഗര്‍ പ്രസിഡന്റ് അനന്തശങ്കര്‍, ജില്ലാ ഓര്ഗനൈസിംങ്തസെക്രട്ടറി രവിശങ്കര്തുടങ്ങിയവരാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: