കൊടുങ്ങല്ലൂര്‍: നഗരസഭ സെക്രട്ടറിയുടെയടക്കം ഒഴിവുള്ള തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്തണമെന്നും, ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളിലാണ് സത്യാഗ്രഹം നടത്തുക. ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി പി.വി. ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷനേതാവ് വി.ജി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത്‌ലാല്‍, എല്‍.കെ. മനോജ്, ജോസഫ് പടമാടന്‍, ഇറ്റിത്തറ സന്തോഷ്, കെ.എസ്. ശിവറാം, മായ സജീവ്, അമ്പാടി പടിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ രശ്മി ബാബു, ഐ.എല്‍. ബൈജു എന്നിവര്‍ സത്യാഗ്രഹം അനുഷ്ഠിച്ചു.















