ഏറ്റുമാനൂര്‍: പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ കിരാതമൂര്ത്തിക്കായി നിര്‍മ്മിച്ച ഗോളകവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 23ന് മാന്നാറില്‍നിന്നും ആരംഭിക്കും. വൈകിട്ട് 4 മണിയോടെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എത്തിചേരുന്ന രഥഘോഷയാത്രയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി 5.30ന് കറ്റോട് ജംഷനില്‍ വിവിധ സമുദായ സംഘടകളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കക്കയം ക്ഷേത്രത്തിലെത്തി ഗോളകം ചാര്‍ത്തിയുള്ള വിശേഷാല്‍ ദീപാരാധനയും പൂമൂടലും നടക്കും.
24ന് രാവിലെ 5ന് നിര്‍മാല്യദര്‍ശനം, പുരാണ പാരായണം, ഭഗവത് ഗീതാ പാരായണം, സഹസ്രകലശം, എന്നിവ നടക്കും വൈകിട്ട് 5ന് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും കാവടിഘോഷയാത്ര ആരംഭിക്കും 7.30ന് ദീപാരാധന, 8ന് കാവടി അഭിഷേകം, ന്യത്താഞ്ജലി, ഭക്തിഗാനാമൃതം, ശിവരാത്രി പൂജയും ശിവരാത്രി വിളക്കും നടക്കും. തന്ത്രി കടിയക്കോല്‍ തുപ്പന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരിനാരായണന് നമ്പൂതിരി, എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. പ്രസിഡന്റ് സതീശന് നമ്പൂതിരി, രക്ഷാധികാരി നാരായണന് നമ്പൂതിരി, സെക്രട്ടറി കെ.ആര്. സതീഷ്കുമാര്‍, ട്രഷര്‍ സി.എം. മനോജ് , എന്‍.കെ. വാസുകുട്ടന്നായര്, ഹരീഷ് ബാബു എന്നിവര്‍ ഭാരവാഹികളായ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: