കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാറിനെ ജനാധിപത്യം പഠിപ്പിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ ജാനു. മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായ് കല്പറ്റയില് നടന്ന പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.സംസ്ഥാനത്ത് ആര് സമരം നടത്തിയാലും ചര്‍ച്ചകളും പരിഹാരങ്ങളും ഉണ്ട് എന്നാല്‍ മുത്തങ്ങയില്‍ വനവാസികളെ മൃഗങ്ങളെപോലെ വേട്ടയാടി. രാഷ്ട്രീയ സമരക്കാരോട് മൃദുസമീപനവും വനവാസികള്‍ക്ക് നേരെ ആദിവാസി ഗോത്രമഹാസഭ മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജോഗി അനുസ്മരണപരിപാടി ജാര്‍ഖണ്ട് വനവാസി നേതാവായ ഹെലീന ഹോറോം ഉദ്ഘാടനം ചെയ്യുന്നു
നരനായാട്ടും. അതാണ് സര്‍ക്കാര്‍ രീതി. നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്നു പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ വയല്‍ അവരുടെതാക്കി. ഇനി അത് നടക്കില്ല. പാട്ട് നിങ്ങള്‍ക്ക് ഇരിക്കട്ടെ. വയല്‍ ഞങ്ങള്‍ക്കും. കേരളത്തിലെ വനവാസികള്‍ക്ക് നല്കാന് മാത്രം ഭൂമി ഇല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ രാഷ്ടീയ പാര്‍ട്ടികള്‍ മത്സരിച്ച് ഭൂമി കയ്യേറി സമരം നടത്തുന്നു അവര്‍ ജാതി സംഘടനകള്‍ ഉണ്ടാക്കി വോട്ട് ബാങ്ക് ആക്കുന്നു. അവകാശങ്ങള്‍ക്ക് വേണ്ടി യോജിച്ച പോരാട്ടങ്ങള്‍ ഇനി സംസ്ഥാനത്ത് ഉണ്ടാകുമെന്നും സി.കെ ജാനു പ്രഖ്യാപിച്ചു.മാവോയിസ്ററുകള്‍ എന്ന പേരില്‍ വനവാസികളെ വേട്ടയാടുകയാണെന്ന് ജാര്‍ഘണ്ട് വനവാസി നേതാവായ ഹെലീന ഹോറോം. ആദിവാസി ഗോത്രമഹാസഭ മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജോഗി അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ ജാനു അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ അവസാന വനവാസിക്ക്പോലും ഭൂമി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് നിറഞ്ഞ കരഘോഷങ്ങള്‍ക്കിടയില്‍ അവര്‍ പറഞ്ഞു.മുത്തങ്ങ സമരത്തിന്റെ പതിനാലാം വാര്‍ഷികത്തിലും കേരളത്തിലെ വനവാസികളുടെ സ്ഥിതി ദയനീയമാണ്. ഭൂമി നല്‍കാം എന്ന് പറഞ്ഞ് കബളിപ്പിക്കുന്നു. ഒരു സമരത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ച് കിട്ടാന്‍ മറ്റൊരു സമരം കേരളത്തില്‍ സി.കെ ജാനുവിന് നടത്തേണ്ടി വന്നു. ഇന്ത്യയിലെ ലാന്റ് ബാങ്കുകള്‍ സാധാരണകാര്‍ക്ക് അപ്രാപ്യമെന്നുംഅവര് പറഞ്ഞു. ഛത്തീസ്ഖഢില്‍ നിന്നുള്ള വനവാസി നേതാവ് മംമ്ത കുസൂര്‍, ബാബു കാര്യമ്പാടി, മാമന് മാഷ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് പ്രകടനവും പൊതുസമ്മേളനവും നടന്നു.പൊതുസമ്മേനം സി.കെ ജാനു ഉദ്ഘാടനം ചെയ്തു ക്രുഷ്ണ ഇ.ഡി , കുമാരദാസ് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: