കൊടകര: വര്‍ഷങ്ങളായി ഇരുട്ടില്‍ കഴിയുന്ന വിധവയായ ഉഷയ്ക്കും, മകള്‍ക്കും സഹായഹസ്തവുമായി സേവാഭാരതി. മൂലംകുടം സ്വദേശിനിയായ ഉഷയും, മകളും വൈദ്യുതി ലഭിക്കാതെ ഇരുട്ടില്‍ കഴിയുന്ന അവസ്ഥ കണ്ട് സേവാഭാരതി പ്രവര്‍ത്തകര്‍ വൈദ്യുതി എത്തിക്കാന്‍ തീരുമാനിച്ചു. സേവാഭാരതി പ്രവര്‍ത്തകരായ സുബി മറ്റത്തൂര്‍, ശരത്, ജയന് മറ്റത്തൂര്‍, ഹരി പള്ളത്തേരി എന്നിവരും, കെ.എസ്.ഇ.ബി വെള്ളിക്കുളങ്ങര സെക്ഷനിലെ ജീവനക്കാരും വൈദ്യുതി നല്‍കുന്നതിന് ഈ സംരംഭത്തില്‍ പങ്കാളികളായി. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മാതൃസമിതി മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയംഗം ഷില്‍ജ ഉണ്ണികൃഷ്ണന് എല്‍.ഇ.ഡി. ബള്‍ബ് കൈമാറി. മറ്റ് സമിതിയംഗങ്ങളായ കവിത പ്രസാദ്, സുഗന്ധി ഷാജി, അശ്വതി ദിലീപ്, രമിത ഹരി, ജിബി ബിജു തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: