കറുകച്ചാല്‍ : മല്ലപ്പള്ളി റോഡില്‍ നിന്നും പച്ചിലമാക്കല്‍ മാമ്പതി റോഡിലെ ഗുരു നേഴ്സിംഗ് കോളേജിനു താഴെയുള്ള ചെറിയ കവലയില്‍ സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് വാഹനങ്ങള്‍ക്കു പോകുവാന്‍ തടസമാകുന്നു. വളരെ പാടുപ്പെട്ടാണ് ഇവിടെ വാഹനങ്ങള്‍ കടന്നു പോകുന്നത്.
ഇവിടം കടക്കണമെങ്കില്‍ വാഹനങ്ങള്‍ മുന്നോട്ടും പിന്നോട്ടും പല പ്രാവശ്യം എടുക്കണം. ഇതിനോട് ചേര്‍ന്ന് ഒരു മതിലുമുണ്ട്. ഏതെങ്കിലും തരത്തില്‍ ഈ മതിലില്‍ മുട്ടിയാല്‍ ഇത് തകരും. ഇതുവഴി ശാന്തിപുരം വഴി തിരുവല്ലയിലേയ്ക്ക് ഒരു ബസും സര്‍വ്വീസ് നടത്തുന്നുണ്ട്. ഈ ബസും ഇവിടെയെത്തുമ്പോള്‍ വളരെ പാടുപെട്ടാണ് മുന്നോട്ടുപോകുന്നത്. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ ബസ് സര്‍വ്വീസ് ആരംഭിച്ചത്. ബസിനു കടന്നുപോകുവാന്‍ സാധിക്കാത്ത ഈ റൂട്ടില്‍ സര്‍വ്വീസ് നടത്താന്‍ ബുദ്ധിമുട്ടാണെന്നു ബസ് ഉടമയും പറയുന്നു.
അനധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളും മറ്റും പറയുന്നത്. ധാരാളം താമസക്കാരും കോളനികളും ഉള്ള ഈ പ്രദേശത്തുകൂടിയുള്ള ബസ് സര്‍വ്വീസ് നിലനിര്‍ത്തണമെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. എത്രയും വേഗം മാര്‍ഗ്ഗ തടസ്സമായി നില്ക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റുകയോ സൈഡിലേക്ക് മാറ്റുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: