ഏച്ചോം: സർവോദയ ഹയർസെക്കൻഡറി സ്കൂൾ എൽ.പി. വിഭാഗം ഭാഷാക്ലബ്ബ് നാടകക്കളരി സംഘടിപ്പിച്ചു. നാലാം ക്ലാസ്സുവരെയുള്ള 66 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. നാടകാസ്വാദനം മുതൽ രചന, അഭിനയം, സംവിധാനം എന്നിവയാണ് ക്യാമ്പിൽ നിന്ന് പഠിച്ചത്. നാടക-ഹ്രസ്വചലച്ചിത്ര സംവിധായകൻ ജോസ് കിഴക്കൻ ക്യാമ്പിന് നേതൃത്വം നല്കി. പ്രഥമാധ്യാപകൻ ഫാ. വിൽസൺ പുതുശ്ശേരി എസ്.ജെ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.എൽ. ബെന്നി അധ്യക്ഷത വഹിച്ചു. എം.ഡി. വിൻസെന്റ്, സി.ഡി. അനുമോൾ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: