ആരൂരിലെത്തിയ ജൈന സന്യാസിനിമാര്‍
അരൂര്‍: ജൈനമത സന്യാസിനിമാരായ നയ ദര്‍ഷയും, ഗ്ന ദര്‍ഷയും ഗുജറാത്തില്‍ നിന്നും അരൂരില്‍ എത്തി. കഴിഞ്ഞ ഡിംസംബര്‍ 20ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും പുറപ്പെട്ട ഇവര്‍ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ആലപ്പുഴ വഴി കന്യാകുമാരി എന്നിവടങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ അവസാന ആഴ്ച ചൈന്നെയില്‍ യാത്ര അവസാനിപ്പിക്കും. ദിവസേനേ 20 കിലോമീറ്റര്‍ സൈക്കിള്‍റിക്ഷയില്‍ യാത്രചെയ്ത് വഴിമദ്ധ്യേയുള്ള ക്ഷേത്രസന്നിധികളില്‍ വിശ്രമിച്ചും ആണ് യാത്ര. എട്ടുമാസക്കാലം യാത്രചെയ്യുന്ന ഇവര്‍ ബാക്കിയുള്ള നാലു മാസക്കാലം ധ്യാനത്തിലായിരിക്കും. വിശ്വാസികളായ ജൈനമതസ്ഥരാണ് ഇവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുക. രണ്ടു സന്യാസിനിമാരും, മൂന്നു സഹായികളും യാത്രാ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: