കല്‍പ്പറ്റ: കൈനാട്ടിയില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് ഗൃഹനാഥന് മരിച്ചു. മുട്ടില്‍ ദേവൂ മന്ദിരത്തില്‍ സുന്ദരേശന് (63) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുന്ദരേശന്റെ ഭാര്യ ദേവുവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. കൈനാട്ടി ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ പെട്ടികടനടത്തുന്ന സുന്ദരേശനും ഭാര്യയും കട തുറക്കാനായെത്തുമ്പോഴായിരുന്നു അപകടം. മാനന്തവാടി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുന്ദരേശന് മരച്ചിരുന്നു. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. സുന്ദരേശന്റെ സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവീളപ്പില് നടക്കും. മക്കള്‍: പ്രവിത (നഴ്സിങ് വിദ്യാര്‍ഥിനി), പ്രവീണ്‍ (ആയുര്‍വേദ തറാപ്പിസ്റ്റ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: