കോട്ടയം: കൂടങ്കുളം സമരസമിതി കളക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ഏകദിന ഉപവാസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷിഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സോബിച്ചന് ഏബ്രഹാം അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ലതികാസുഭാഷ്, സമരസമിതി നേതാക്കളായ അനില്‍ കൂരോപ്പട, ഫിലിപ്പ് ഐസക്, സണ്ണികല്ലൂര്‍, തോമസ്കല്ലാടന്, റ്റി.എം. സഫ്, ടോമികല്ലാനി, തോമസ്ജോണ്‍ കൊപ്പഴ, ജോസഫ്ചാമക്കാലാ, എം.പി. സന്തോഷ്കുമാര്‍, കുഞ്ഞ് പുതുശ്ശേരി, ജയിംസ്കുന്നപ്പള്ളി, എന്‍.എസ്. ഹരിശ്ചന്ദ്രന്, സണ്ണി പാമ്പാടി, സഖറിയാസ് കുതിരവേലി, പി.ജെ. ജോസ്, വിഎപി നായര്‍, ജോയല്‍ ചെറിയാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: