ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ ആയിരം പേരുടെ ഗീതാ പാരായണവും സത്സംഗവും 20ന് നടക്കും. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഏഴിനാണ് പരിപാടി. ഗുരുവായൂര്‍ ഗീതാ സത്സംഗസമിതിയാണ് സംഘാടകര്‍. പാലക്കാട് കൃഷ്ണാത്മാനന്ദസ്വാമിയാണ് യജ്ഞം നയിക്കുക. ബദരീനാഥ് തന്ത്രി ഈശ്വരന് നമ്പൂതിരി, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, മൂകാംബിക ക്ഷേത്രം തന്ത്രി നരസിംഹ അടിഗ എന്നിവര്‍ ദീപം തെളിക്കും. ചടങ്ങില്‍ കദ്രി ഗോപാല്‍നാഥിനെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: