പത്തനംതിട്ട: യോഗക്ഷേമസഭ സംസ്ഥാനഭാരവാഹികള്‍ക്ക് ജില്ലാ സഭയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും നല്‍കും.തുമ്പമണ്‍ പല്ലാകുഴിയിലെ ജില്ലാകാര്യലയത്തില് 18ന് രാവിലെ 11ന് സ്വീകരണസമ്മേളനം ആരംഭിക്കും. ജില്ലാപ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരി അദ്ധ്യക്ഷനായിരിക്കും.
അക്കീരമണ്കാളിദാസഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും.സംസ്ഥാനപ്രസിഡന്റ് വൈക്കം പി.എന്‍.നമ്പൂതിരി,ജനറല്‍സെക്രട്ടറി കൃഷ്ണന്കാരയ്ക്കാട്,വൈസ്പ്രസിഡന്റ് സ്വര്‍ണത്ത് നാരായണന് നമ്പൂതിരി,സെക്രട്ടറി വിജയന്‍നമ്പൂതിരി,ട്രഷറര്‍ കരുവാട് നാരായണഭട്ടതിരി,സംസ്ഥാനവനിതാപ്രസിഡന്റ് സി.എന്‍.സോയ,ദക്ഷിണമേഖലാപ്രസിഡന്റ് പി.എന്‍.കൃഷ്ണന് പോറ്റി സെക്രട്ടറികെ.വി.വിനോദ് തുടങ്ങിയവരെ ചടങ്ങ്ല് അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: