കുട്ടനാട്: കുട്ടനാട്ടിലെ പുഞ്ചക്കൃഷിക്കു നാശം വിതയ്‌ക്കുന്ന എരണ്ടകളെ നിയന്ത്രിക്കാന്‍ വനം–വന്യജീവി വകുപ്പുകളുടെ ഇടപെടലുണ്ടാകണമെന്ന് കര്‍ഷകര്‍. കുട്ടനാട്ടില്‍ ഇപ്പോള്‍ കാണുന്ന ദേശാടനപക്ഷികള്‍ സൈബീരിയയില്‍ നിന്നുള്ളവയാണ്. സീസണ്‍ കഴിഞ്ഞാലും ഇപ്പോള്‍ ഇവ മടങ്ങിപോകാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മടവീഴ്ചയെത്തുടര്‍ന്നു കൃഷിയില്ലാതെ കിടക്കുന്ന ഡി ബ്ലോക്കു കായലില്‍ താവളമാക്കിയിരിക്കുകയാണിവ. രാപകല്‍ ഭേദമന്യേ കായലില്‍ ചെലവഴിക്കുന്ന കര്‍ഷകര്‍ പടക്കം പൊട്ടിച്ചും, ചെണ്ട കൊട്ടിയുമാണ് എരണ്ടകളെ പ്രതിരോധിക്കുന്നത്്. വന്‍കിട കര്‍ഷകര്‍ രാത്രിയും പകലും പ്രത്യേകം പ്രത്യേകം തൊഴിലാളികളെ നിയമിച്ചിരിക്കുകയാണ്. എന്നാല്‍ വന്യജീവിയിനത്തില്‍ പെട്ടവയായതിനാല്‍ ഇവയെ ആക്രമിക്കുന്നത് കുറ്റകരമാണ്. കുമരകത്തുള്ള വനം വകുപ്പധികൃതര്‍ക്കു പട്രോളിങിനായി രണ്ടു സ്പീഡ് ബോട്ടുകളുണ്ട്.
പകല്‍സമയങ്ങളില്‍ കായലില്‍കൂടി കറങ്ങിനടക്കുന്ന ഉദ്യോഗസ്ഥര്‍ വിളവെടുപ്പു പൂര്‍ത്തിയാകുംവരെ കായല്‍മേഖലകളില്‍ നെല്‍ക്കൃഷിക്കു സംരക്ഷണം നല്‍കണമെന്നതാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
















