മാനന്തവാടി: 2016 ഡിസംബര്‍ 31 ന് പുറത്തിറങ്ങിയ ഡ്രൈവേഴ്സ് ഗ്രേഡ് ടു റാങ്ക് ലിസ്റ്റിലെ നിയമന നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രേഡ് ടു റാങ്ക് ലിസ്റ്റ് കാലാവധി വെറും മൂന്ന് വര്‍ഷമാണെന്നിരിക്കെ ഡിപ്പാര്‍ട്ട്മെന്റ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെ.ജി.ഡി.എ വയനാട് ജില്ലാ പ്രസിഡന്റ് ആയി ബീരാന്കുട്ടിയേയും സെക്രട്ടറിയായി പോള്‍. പി. ചെറിയാനേയും, ട്രഷറര്‍ ആയി സുന്ദരന്‍ എന്നിവരെ തെരഞ്ഞെടുത്തു. സര്‍വ്വിസില്‍ നിന്നും വിരമിച്ച പി.കെ. മുഹമ്മദ്, പക്കര്‍ എന്നിവര്ക്ക്സം സ്ഥാന ട്രഷറര്‍ നകുലന് ഉപഹാരം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: