തിരൂര്‍: ആര്‍എസ്എസ് തിരുന്നാവായ ശാരീരിക് ശിക്ഷണ്‍പ്രമുഖ് പാടിയം ബാബുവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.
മംഗലം കൂട്ടായി സ്വദേശി കൊളത്തറവീട്ടില് കോയാമുട്ടിയുടെ മകന് ഫസല്‍ റഹ്മാന്(28) ആണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
2016 ഡിസംബര്‍ 23നാണ് സംഭവം. രാത്രി വീട്ടിലേക്ക് പോകുന്ന വഴി ബാബുവിനെ ഒരുസംഘം സിപിഎമ്മുകാര്‍ തട്ടികൊണ്ടുപോകുകയായിരുന്നു.
അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ആറുമണിക്കൂര്‍ തുടര്‍ച്ചായി മര്‍ദ്ദിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഇളയാട്ടില്‍ സതീഷ്കുമാറും വാര്‍ഡ് മെമ്പര്‍ സുധീഷും അടങ്ങിയ സംഘമാണ് തന്നെ തട്ടികൊണ്ടുപോയതെന്ന് ബാബു പോലീസ് മൊഴികൊടുത്തിരുന്നു.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് നിസംഗത തുടരുകയായിരുന്നു. ജനകീയ രോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ പോലീസ് തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: