കാലടി: സ്വകാര്യ ഫാക്ടറിയില്‍ നിന്ന് വിഷ ദ്രാവകം പള്ളുപ്പേട്ട തോട്ടിലേക്കു തളളുന്നതായി പരാതി. സ്വകാര്യ ആഭരണ കമ്പനിയില്‍ ഉപയോഗിക്കുന്ന ആസിഡ് കലര്‍ന്ന വെള്ളമാണ് തോടിലേക്ക് ഒഴുക്കുന്നത്. ഫാക്ടറിയില്‍ നിന്ന് ഉയരുന്ന പുക മൂലം സമീപവാസികള്‍ക്ക് ശ്വാസതടസവും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ട്. കുട്ടികള്‍ക്ക് ചൊറിച്ചിലും ഉണ്ടാകുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
തോടില്‍ വളരെ ആഴത്തിലായാണ് പ്രധാന മാലിന്യ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ വലിയ പൈപ്പുകള്‍ ഉപയോഗിച്ച് തോടിലെ വെള്ളം ഊറ്റിയെടുക്കുകയും ചെയ്യുന്നു. സ്ഥാപനത്തിനെതിരെ പ്രദേശവാസികള്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പള്ളുപ്പേട്ട തോടിനെ സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ അബ്ദുള്‍ ജബ്ബാര്‍ മേത്തര്‍ ആവശ്യപ്പെട്ടു.
















