കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 13 വാര്‍ഡ് ജാഗ്രതസമിതിയുടെ
ബോധവല്‍ക്കരണ സെമിനാര്‍ കമ്പളക്കാട് ഗവണ്മെന്റ് യു.പി സ്കൂളില്‍ നടന്നു. സ്ത്രികള്‍ക്കെതിരെ നടക്കുന്നഅക്രമങ്ങള്ക്കെതിരയും കുട്ടികള്‍ക്കെതിരെ നടക്കുന്ന
അതിക്രമങ്ങള്‍ക്കെതിരെയും കുട്ടികളുടെ ഇടയില്‍ വളര്‍ന്നു വരുന്ന
ലഹരി മരുന്ന് ഉപയോഗത്തിനെയിരെയുമുള്ള ബോധവല്‍ക്കരണ ക്ലാസാണ്
സ്കൂളില്‍ നടന്നത്.ബോധവല്‍ക്കരണ ക്ലാസ് കമ്പളക്കാട് പോലീസ് സബ് ഇന്‍സ്പെക്ട്ടര്‍
മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉസൈന്‍ അദ്ധ്യക്ഷനായി.ഐ.ഡി.ഡി.എസ് സൂപ്പര്‍വൈസര്‍ രാജാമ്പിക ജാഗ്രത സമിതിയെകുറിച്ച് വിശദീകരിച്ചു. അംബിക, അബുബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: