കല്‍പ്പറ്റ: ജില്ലാ സാക്ഷര താമിഷന്റെ ആഭിമുഖ്യത്തില്‍ എസ്.കെ.എം.ജെ.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നാലാംതരം തുല്യതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ പി.പി.സിറാജ് അധ്യക്ഷത വഹിച്ചു. പി.ജെ.വര്‍ഗ്ഗീസ് പാലക്കുന്നേല്‍, പ്രേരക്മാരായ ഷാജുമോന്‍, ഷിന്‍സി.പി.ജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: