കോഴഞ്ചേരി:മെത്രാപ്പോലീത്തായുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്ന്ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മാരാമണ്‍ കണ്വന്ഷന് നടക്കുന്ന മണല്‍പ്പുറം ഉള്‍പ്പെടെ ആറന്മുളവരെയുള്ള നദീഭാഗങ്ങള്‍ മാര്‍ത്തോമ്മ സഭയ്ക്ക് അവകാശപ്പെട്ടതാണെന്നുള്ള മെത്രാപ്പോലീത്തായുടെ പ്രസ്താവന ആശയകുഴപ്പമുണ്ടാക്കുന്നതാണ്.
ജീവിത ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുന്ന ഒരു മഹാനദിയുടെ ഉടമസ്ഥാവകാശം ഒരു സമുദായത്തിന് എങ്ങനെ ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
വിവാദമുണ്ടാക്കുന്ന സഭാ മേലദ്ധ്യക്ഷന്റെ പ്രസ്താവനയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
പവിത്രമായ പമ്പാനദി സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുശികുമാര്‍ സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, ജില്ലാ സംഘടനാ സെക്രട്ടറി അശോക് കുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. നരേന്ദ്രനാഥ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: