ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടിയില്‍ ബിവറേജസ് ഔട്ട് ലെറ്റ് വരുന്നതിനെതിരെ നടന്നു വരുന്ന ബീജെപിയുടെ അനിശ്ചിതകാല നിരാഹാര സമരം ഒരാഴ്ച പിന്നിടുന്നു. എഴാം ദിവസത്തെ നിരാഹാര സമരം പടിഞ്ഞാറെ ചാലക്കുടി നിത്യ സഹായ മാത പള്ളി വികാരി ഫാദര്‍ നവീന്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. ടി.എസ്.അജേഷാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. കഴിഞ്ഞ ദിവസം നിരാഹാരം അനുഷ്ഠിച്ച് റോക്കിക് ഫാദര്‍ നവീന്‍ ഊക്കന്‍ നാരാങ്ങ നീര് നല്കി.
ആക്ഷന്‍ കൗണ്‍സില്‍ അംഗം കെ.എ.ജോയ് കല്ലിങ്ങല്‍, വി.ആര്.രാജേഷ്, കൃഷ്ണകുമാര്‍ ടി.കെ. തുടങ്ങിയവര്‍ സംസാരിച്ചു. വില്‍പ്പന ശാല വരുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതി,േധ മാര്‍ച്ച് നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ കെ.വി.പോള്‍, ലൈജി തോമാസ്, എം.എ.ജോസ്, എം.പി.ഭാസ്ക്കരന്‍, സുമബൈജു, ആനി പോള്‍, സമര സമിതി പ്രവര്‍ത്തകരായ കെ.എം.ഷാജി, ബൈജു മഠത്തില്‍, എ.എം.ചന്ദ്രശേഖരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: