പയ്യന്നൂര്‍: കൊടുംവേനലിലും തെളിനീര്‍ ഒഴുകാറുള്ള അതിയടം വയല്‍ തോടിലും നീരൊഴുക്ക് നിലച്ചു. തോടില്‍ കര്‍ഷകര്‍ കുഴിച്ച ചില കുഴികളില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. ചെറുതാഴം പഞ്ചായത്തിലെ പ്രധാന നെല്‍വയലുകളിലൊന്നാണ് അതിയടംവയല്‍. ഒരു കാലത്ത് മൂന്നു വിളകള്‍ വരെ കൃഷി ചെയ്തിരുന്ന പാടശേഖരമാണിത്. വയലിലെ കൃഷിക്ക് ആവശ്യമായ വെള്ളം മുഴുവന്‍ ഈ തോടിലെ നീരൊഴുക്കായിരുന്നു. വര്‍ഷം കഴിയുന്തോറും നീരൊഴുക്ക് കുറഞ്ഞു വരുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷത്തെ മഴക്കുറവും കടുത്തചൂടും കാരണം തോടിന് ഇതുവരെയില്ലാത്ത വിധം വരള്‍ച്ച ബാധിച്ചതായി നാട്ടുകാര്‍ പറയുന്നു. വയലിലെ രണ്ടാം വിള പുഞ്ചക്കൃഷിയും ഇതുമൂലം കടുത്ത നാശത്തിലാണ്.
















