മാനന്തവാടി:ഭാരതീയവിദ്യാനികേതൻ കൽപ്പറ്റ, മാനന്തവാടി സങ്കുൽ ശിശുസംഗമവും തലപ്പുഴ അടുവത്ത് ശ്രീഹരി വിദ്യാനികേതൻ വാർഷികാഘോഷവും ഫെബ്രുവരി 18 ന് ശനിയാഴ്ച കാലത്ത് 9.30 ന് അടുവത്ത് ശ്രീഹരി വിദ്യാനികേതനിൽ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ ശിശുസംഗമം ഉദ്ഘാടനം ചെയ്യും. ശിശുവിദ്യാഭ്യാസ സെമിനാർ,ശിശുവാടികവിദ്യാർത്ഥികൾപ്രദർശിപ്പിക്കുന്നചിത്രപുസ്തകം,ശാസ്ത്രപരീക്ഷണം,വാസ്തുസംഗ്രാലയം ,കാഴ്ചബംഗ്ലാബ്,പൂന്തോട്ടം, കാര്യശാല,ചാർട്ട് പ്രദർശനം പ്രച്ഛന്നവേഷങ്ങൾ തുടങ്ങി വിവിധകലാപരിപാടികൾ നടക്കും,വൈകീട്ട് 5മണിക്ക് നടക്കുന്ന അടുവത്ത് ശ്രീഹരി വിദ്യാനികേതൻ വാർഷികാഘോഷം റിട്ട.എഇഒ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. പഴശ്ശിബാലമന്ദിരം മാനേജർ എൻ.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ വിവിധ തലങ്ങള്‍ കഴിവ് തെളിയിച്ച ശ്രീഹരി വിദ്യാനികേതനിലെ പൂർവ്വവിദ്യാർത്ഥികളെ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: