കാഞ്ഞാര്‍: വെളളിയാമറ്റം പഞ്ചായത്തിലെ ഒന്നാം വാ
ര്‍ഡിലും ആലക്കോട് വില്ലേജില്‍ മാത്രമായി കത്തി നശിച്ചത് 400 ഏക്കറിലധികം കൃഷിഭൂമി. വെളളിയാംതടത്തില്‍ല്‍
തോമസ്, കുഴിക്കാട്ട്കുന്നേല്‍ ജോസഫ്, ബിജു, പിളളവീട്ടില്‍ സാബു, കൈതോലി പാപ്പച്ചന്‍, കുറുപ്പന്തറ സ്വദേശി ചാര്‍ലി, മാന്നാനത്ത് കുഞ്ഞപ്പന്‍, കാന്താനത്തില്‍ ബേബി, ജോര്‍ജ്ജ് വെള്ളാപ്പിളളി എന്നിവരുടെ തോട്ടങ്ങള്‍ മുഴുവനായും കത്തിപ്പോയി.
ഞായറാഴ്ച മുതല്‍ പ്രദേശത്തെ ചില സ്ഥലങ്ങള്‍ കേന്ദ്രീകര
ിച്ച് തീ പടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തീ പടരുന്നതിനിടെ കാറ്റും കൂടി വന്നതോടെ സ്ഥിതി നിയന്ത്രണാതീധമായി. അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്ക് തീപിടുത്തമുണ്ടായ എല്ലാ സ്ഥലങ്ങളിലും എത്താനാവുമായിരുന്നില്ല. തീ കൂടുതലായും പടര്‍ന്ന സ്ഥലങ്ങള്‍ ജനവാസ മേഖലയല്ല. ഇവിടങ്ങളിലെ വലിയ തോട്ടങ്ങള്‍ പൂര്‍ണ്ണമായും കത്തിപ്പോയി. റബ്ബര്‍, കുരുമുളക്, കാപ്പി, കൊക്കോ, വാഴ എന്നിവയുള്‍പ്പെടെ പ്രദേശത്തെ മുഴുവന്‍ കൃഷി ദേഹണ്ഡങ്ങളും കത്തിനശിച്ചു. സേനയുടെ നേതൃത്വത്തില്‍ തീ പടരാതിരിക്കുന്നതിനുള്ള ശ്രമം നടത്തിയില്ലായിരുന്നെങ്കില്‍ ജനവാസ മേയലയിലേക്കും പടര്‍ന്നേനെയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് തൊടുപുഴ താലൂക്ക് ഓഫീസ് അധികൃതര്‍ സ്ഥലത്തെത്തി. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.
















