ബത്തേരി: വയനാട് ബയ്സ് കാഡ് കോളേജ് ഓഫ് ഇന്റീരിയര്‍ ഡിസൈനിംഗും, ബയ്സ്പ്രോയും സംയുക്തമായി നടത്തിവരുന്ന എഡ്യു-സ്കോളര്‍ഷിപ്പ് 2017- ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 2017-ല്‍ ഡിഗ്രി ലാസ്റ്റ് സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവരോ, പ്ലസ്ടു പരീക്ഷ എഴുതുന്നവരോ ആയ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത. അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ പേര്, ജനന തീയതി, മേല്‍വിലാസം, കോഴ്സിന്റെയും സ്ഥാപനത്തിന്റെയും വിവരങ്ങള്‍, അവസാനമായി അറ്റന്റ് ചെയ്ത പരീക്ഷയുടെ മാര്‍ക്ക്, രജിസ്റ്റര്‍ നമ്പര്‍ എന്നിവ 9544724404 എന്ന നമ്പറിലേക്ക് അയക്കുകയോ, ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. ഈ മാസം 28 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544724404
പ്രതികരിക്കാൻ ഇവിടെ എഴുതുക: