കല്‍പ്പറ്റ:മലയാള ഐക്യവേദിയുടെ ഏഴാമത് ജില്ലാ സമ്മേളനം ജില്ലാ ലൈബ്രറി ഹാളില്‍ നടന്നു. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ സംസ്കാരത്തിന്റെ നന്മകളെ തിരിച്ചു പിടിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തും. സമ്മേളനത്തിന്റെ ഉദ്ഘാടനവും കോഴിക്കോട് സര്‍വ്വകലാശാല യില്‍നിന്നും ‘മൊയിന്‍ കുട്ടി വൈദ്യര് കൃതികള്‍ ഭാഷയും വ്യവഹാരവും’ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം കരസ്ഥമാക്കിയ ബാവ കെ.പാലുകുന്നിനുള്ള ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. കെ ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഷാജി പുല്‍പ്പള്ളി പ്രവര്‍ത്തന റപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് പുത്തന്‍പറമ്പില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്, സംസ്ഥാന സമിതി അംഗം പ്രതീപന് എം പി, പ്രീത ജെ. പ്രിയദര്‍ശിന, ബാവ കെ പാലുകുന്ന് , മുഹമ്മദ് ബഷീര്‍ പി. കെ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. കെ ജയചന്ദ്രന് (പ്രസിഡന്റ്) പ്രീത ജെ.പ്രിയദര്‍ശിനി (വൈസ് പ്രസിഡന്റ്) മുഹമ്മദ് ബഷീര്‍ പി. കെ (സെക്രട്ടറി) അനില്‍ കുറ്റിച്ചിറ (ജോയിന്റ് സെക്രട്ടറി) ബാവ കെ.പാലുകുന്ന് (ഖജാന്‍ജി) പ്രൊഫ പി. സി രാമന്‍കുട്ടി (കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: