മാനന്തവാടി: പിണറായി സർക്കാർ എട്ട് മാസത്തെ ഭരണംകൊണ്ട് പാവങ്ങളുടെ കഞ്ഞികുടിവരെ യുവമോർച്ച നടത്തിയ സപ്ലൈ ഓഫീസ് മാർച്ച് ജില്ല പ്രസിഡണ്ട് അഖിൽ പ്രേം സി ഉദ്ഘാടനം ചെയ്യുന്നു.
മുട്ടിച്ചുവെന്ന് യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി .കേന്ദ്രം കേരളത്തിന് നൽകിയ അരി മുഴുവൻ റേഷൻകടകളിലൂടെ വിതരണം ചെയ്യുക, അർഹരായ മുഴുവൻപേരേയും ഉൾപ്പെടുത്തി കുറ്റമറ്റ റേഷൻ മുൻഗണനാ പട്ടിക പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ സപ്ലൈ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കേരളത്തിലെ ജനങ്ങൾ വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്.അഞ്ച് വർഷത്തേക്ക് വിലക്കയറ്റമുണ്ടാവില്ല എന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ ഇതിന് മറുപടി പറയണം. സാധാരണക്കാരുടെ ജീവിതം ഇടത് സർക്കാർ ദുരിതപൂർണമാക്കി.സംസ്ഥാനത്ത് താറുമാറായ റേഷൻ വിതരണ സ്തംഭനത്തെ കേന്ദ്ര സർക്കാരിന്റെമേൽ കെട്ടിവെച്ച് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി.മനോജ് എ.എ അധ്യക്ഷത വഹിച്ചു.കണ്ണൻ കണിയാരം, ധനിൽകുമാർ, വിജയൻ കൂവണ, ജി.കെ മാധവൻ, ജയചന്ദ്രൻ കെ ,മനോജ് പിലാക്കാവ്, അജീഷ്, വൈശാവ് പായോട്, തുടങ്ങിയവർ സംസാരിച്ചു.
Attachments area
പ്രതികരിക്കാൻ ഇവിടെ എഴുതുക: